BREAKING NEWS

ശസ്ത്രക്രിയ ഫലം കണ്ടില്ല, ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശി കെ എം സൂരജിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പൊലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു.

ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് രണ്ടാമത്തെ കാലും മുറിച്ചു മാറ്റിയത്. കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പൊലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവിൽ നിന്ന്‌ മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആസ്പത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.  ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും.

ഇക്കഴിഞ്ഞ 18-ന് ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറി അപകടമുണ്ടായത്.

BREAKING NEWS
നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവ ​ഗുരുതരം, അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
11 Nov 2026
BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026