മുംബൈ: സ്റ്റാന്‍ഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി സേജല്‍ പവാര്‍ ഉള്‍പ്പെട്ട വിവാദം അന്വേഷിക്കാന്‍ അവര്‍ പഠിക്കുന്ന കെഇഎം മെഡിക്കല്‍ കോളജ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ വാക്കുകളാണ് വിവാദമായത്.
അതിനു പിന്നാലെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ പ്രണിത് മോറെ ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സേജല്‍. സേജല്‍ പവാര്‍ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നു കെഇഎം മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.ഹരീഷ് പഥക് പറഞ്ഞു.
വിഷയത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും ഡീന്‍ പറഞ്ഞു.
















































