BREAKING NEWS

പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ ലൈംഗികാവയവം നോക്കി തമാശ പറയും, എംബിബിഎസ് വിദ്യാര്‍ഥിനിയുടെ പരാമര്‍ശം വിവാദത്തില്‍, അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ച് മെഡിക്കല്‍ കോളജ്

· · 1 min read
Share: Copied!

മുംബൈ: സ്റ്റാന്‍ഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ  മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി സേജല്‍ പവാര്‍ ഉള്‍പ്പെട്ട വിവാദം അന്വേഷിക്കാന്‍ അവര്‍ പഠിക്കുന്ന കെഇഎം മെഡിക്കല്‍ കോളജ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ വാക്കുകളാണ് വിവാദമായത്.

അതിനു പിന്നാലെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ പ്രണിത് മോറെ ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സേജല്‍. സേജല്‍ പവാര്‍ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നു കെഇഎം മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.ഹരീഷ് പഥക് പറഞ്ഞു.

വിഷയത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും ഡീന്‍ പറഞ്ഞു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026