BREAKING NEWS

16 വയസ്സുകാരിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസ്; പ്രതിയായ യുവതിയും കുട്ടിയുടെ മാതാവും തമ്മിൽ ജയിലിൽ നിന്നുള്ള പരിചയം; അമ്മ ലഹരിവിൽപനക്കേസിലെ പ്രതിയായിരുന്നു; പെൺകുട്ടിയെ അച്ഛനും പീഡിപ്പിച്ചു; പിതാവ് സെൻട്രൽ ജയിലിൽ

· · 1 min read
Share: Copied!

കാസർകോട്: മേൽപ്പറമ്പിൽ പതിനാറുവയസ്സുകാരിയെ യുവതി പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ മെർളിൻ. ഇവർ പെൺകുട്ടിയെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി നേരത്തെ സ്വന്തം പിതാവിനാലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ കേസിൽ പിതാവ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്.

പീഡനത്തിനിരയായ കുട്ടിയുടെ അമ്മ ലഹരിവിൽപനക്കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് സ്‌നേഹ മെർളിനുമായി പരിചയത്തിലാവുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇവരുടെ കാസർകോട്ടെ വീട്ടിൽ സ്‌നേഹ മെർളിൻ ഒരുവർഷത്തോളം താമസിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടി പീഡനത്തിനിരയാവുന്നത്. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസിൽ മേൽപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുതമല. കേസെടുത്തതിന് പിന്നാലെ സ്‌നേഹ മെർളിൻ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയാണ് പ്രതിയായ സ്‌നേഹ മെർളിൻ. നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ ലൈംഗികാവയവം നോക്കി തമാശ പറയും, എംബിബിഎസ് വിദ്യാര്‍ഥിനിയുടെ പരാമര്‍ശം വിവാദത്തില്‍, അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ച് മെഡിക്കല്‍ കോളജ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026