വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എൻബിസി ന്യൂസ് മാധ്യമപ്രവർത്തക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖം അപ്രതീക്ഷിതമായി അവസാനിപ്പിച്ച് നടന്ന് പോയ സംഭവം രാജ്യത്ത് വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ ആവർത്തിച്ച ആരോപണങ്ങളെ വെൽക്കർ ചോദ്യം ചെയ്തതാണ് ട്രംപിനെ പ്രകോപിച്ചത്. ഞായറാഴ്ച എൻബിസിയുടെ ‘മീറ്റ് ദ പ്രസ്’ അഭിമുഖത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.
അഭിമുഖത്തിനിടെ കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടക്കുന്നുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് വെൽക്കർ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ടു. അതിന് മറുപടിയായി “എനിക്ക് നോക്കിയാൽ മതി” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ “നോക്കുന്നത് തെളിവല്ല” എന്ന് വെൽക്കർ മറുപടി നൽകിയതോടെ പ്രസിഡന്റിന്റെ പ്രതികരണം കടുത്തതാകുകയായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും ചോദിച്ചു. വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോർണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും കുബുദ്ധിയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ താൻ അത്തരത്തിലൊരാളല്ലെന്ന് അവതാരക പ്രതികരിച്ചു. എന്നാൽ തന്റെ ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു.
തുടർന്ന് എൻബിസി ന്യൂസിനെയും മറ്റ് പ്രധാന അമേരിക്കൻ മാധ്യമസ്ഥാപനങ്ങളായ എബിസി, സിബിഎസ്, സിഎൻഎൻ എന്നിവയ്ക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. “നിങ്ങൾ വഴിവിട്ടവരാണ്, ‘മീറ്റ് ദ പ്രസ്’ വഴിവിട്ടതാണ്, എബിസിയും, സിബിഎസും, സിഎൻഎനും എല്ലാം വഴിവിട്ടവരാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാധ്യമങ്ങൾ പക്ഷപാതപരമാണെന്നും അവ വിശ്വാസ്യത നഷ്ടപ്പെടുത്തിയതാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ സംഭാഷണം കൂടുതൽ കടുപ്പമാകുന്നതിനിടെ ട്രംപ് അഭിമുഖം അവസാനിപ്പിക്കാൻ തീരുമാനിച്ചു. “ഇവിടെ നിർത്താം, മതി” എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് നടന്ന് പോകുകയായിരുന്നു. അഭിമുഖം തുടരാൻ വെൽക്കർ ശ്രമിച്ചെങ്കിലും ട്രംപ് തയ്യാറായില്ല. “നിങ്ങൾക്കായി മതിയായ സമയം ഞാൻ നൽകി, നിങ്ങൾ ക്രൂക്കഡാണ്” എന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾ ശരിയായ വഴിയിലേക്ക് തിരിയണമെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് മൈക്രോഫോൺ നിലത്തേക്ക് ഊരി എറിഞ്ഞാണ് ട്രംപ് എഴുന്നേറ്റ് പോയത്.
അഭിമുഖം പാതിവഴിയിൽ അവസാനിച്ചെങ്കിലും ഇറാൻ വിഷയവും ഊർജവിലകളും ഉൾപ്പെടെയുള്ള ചില പ്രധാന നയപരമായ വിഷയങ്ങളിൽ വെൽക്കർ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ഇത് ആദ്യമായല്ല ട്രംപ് മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ്, ഒരു പത്രസമ്മേളനത്തിൽ പ്രസിഡന്റ് സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്ലാൻ കോളിൻസിനെപ്പറ്റി പരാമർശം നടത്തിയിരുന്നു. സിഎൻഎൻ ചാനൽ വളരെ അഴിമതി നിറഞ്ഞ ഒന്നാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. കൈറ്റ്ലാൻ ഒരിക്കലും പുഞ്ചിരിക്കാത്ത ഒരു യുവ സുന്ദരിയാണെന്നും അവളുടെ കണ്ണുകളിൽ വെറുപ്പാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
തെളിവുകളില്ലാത്ത തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങൾ തുടരുന്നതിനോടൊപ്പം പ്രധാനധാരാ മാധ്യമങ്ങളെതിരെ ട്രംപ് നടത്തുന്ന വിമർശനങ്ങൾ വീണ്ടും രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ ശക്തമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Oh Wow.
Trump ended an interview with NBC’s Kristen Welker mid-conversation in Wisconsin, calling her a liar to her face before walking off.
Trump: “The elections are like a 3rd world country. You’re Crooked…let’s call it Quits . I’ve had enough.”
Welker asked him to stay,… pic.twitter.com/AqDmpCkXm6
— Open Source Intel (@Osint613) June 7, 2026
















































