BREAKING NEWS

രോ​ഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ടാക്സി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, ​രോ​ഗിക്കൊപ്പം കൂട്ടുപോയ യുവതിക്ക് ദാരുണാന്ത്യം, അപകടം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെ

· · 1 min read
Share: Copied!

അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് കൂട്ടുപോയ യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30-ന് പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷന് സമീപമായിരുന്നു അപകടം.

സ്വാതിയുടെ പിതൃസഹോദരി ദീപികയ്ക്ക് രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഇവരുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം. ഇതിനിടെെ എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോടാക്സി നിയന്ത്രണംവിട്ട് വൈദ്യുതിതൂണിലിടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. ഓട്ടോയുടെ പിന്നിൽ ഇടതുവശത്ത് ഇരുന്ന സ്വാതിക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓട്ടോടാക്സിയിൽ ഒപ്പമുണ്ടായിരുന്ന അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അമ്പലപ്പുഴ ഗവൺമെൻറ് കോളേജിൽനിന്ന് ബിരുദത്തിനുശേഷം ആലപ്പുഴ വലിയചുടുകാടിനുസമീപത്തെ വസ്ത്ര വ്യാപാരശാലയിലെ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു സ്വാതി. അമ്മ: മിനിമോൾ. സഹോദരി: അനുജ (നഴ്സിങ് വിദ്യാർഥിനി).

ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്‍മക്കളും

BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026
BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026