BREAKING NEWS

റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല, അമ്മയിൽ കൂട്ട രാജി, തേങ്ങ ചാണകത്തിൽ വീണതുപോലെയായി, എന്താണ് സംഭവിച്ചതെന്ന് അറിയില്ല, എല്ലാം നമ്മുടെ വീട്ടിൽ ഒതുങ്ങേണ്ട കാര്യങ്ങളാണ്, അത് നാടും നാട്ടുകാരും അറിയേണ്ട കാര്യമില്ല- നടൻ ചാലി പാലാ

· · 1 min read
Share: Copied!

താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിലെ പൊട്ടിത്തെറി കൂട്ടരാജിയിൽ കലാശിച്ചു. ജനറൽ ബോഡി യോഗത്തിലെ വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകളുണ്ടായതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. അതേസമയം കൂട്ടരാജിയിൽ പ്രതികരിച്ച് മുതിർന്ന നടൻ ചാലി പാലാ രം​ഗത്തെത്തി. സ്വന്തം അമ്മയെ പോലെയാണ് സംഘടനയെ കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ സംഘടനയിൽ ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഏറെ വേദനയുണ്ട്. പരസ്പര സഹകരണത്തോടെ കഴിഞ്ഞവർ ചിതറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

“സ്വന്തം അമ്മയ്ക്ക് തുല്യമായാണ് അമ്മ സംഘടനയെ കണ്ടിരുന്നത്. ചങ്ക് പൊടിയുകയാണ് സത്യത്തിൽ. എല്ലാവരും പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് ഇത്രയുംനാളും കഴിഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും ചിതറിപ്പോയി. തെങ്ങിൽനിന്ന് തേങ്ങ ചാണകത്തിൽ വീണതുപോലെയായി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൊറുക്കാൻ പറ്റാത്ത ഒരുതെറ്റും ആരും ചെയ്തിട്ടില്ല. എല്ലാം നമ്മുടെ വീട്ടിൽ ഒതുങ്ങേണ്ട കാര്യങ്ങളാണ്. അത് നാടും നാട്ടുകാരും അറിയേണ്ട കാര്യമില്ല.” ചാലി പാലാ പറഞ്ഞു.

അതേസമയം കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പാവകളായിരിക്കാൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മ സംഘടനയിൽ നിന്ന് ശ്വേത മേനോൻ രാജിവെച്ചത്. എന്നാൽ ഇതിനെ തള്ളി നടൻ ബാബുരാജും രംഗത്തെത്തി.

അവര് മിണ്ടാതിരുന്നപ്പൊ ‘ഞാനായിട്ട് ഒട്ടിപ്പിടിച്ചിരിക്കേണ്ടെ’ന്ന് ശ്വേതയ്ക്ക് തോന്നിക്കാണും, തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത് സെക്രട്ടറിയും ട്രഷററുമാണ്, വിവരമുള്ള പെണ്ണുങ്ങളില്ല, ഭരണ സമിതിയില്‍ ചെറുക്കന്‍മാര്‍ വരണമെന്ന് മല്ലികാ സുകുമാരന്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026