BREAKING NEWS

ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്‍മക്കളും

· · 1 min read
Share: Copied!

തൃശൂര്‍: മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം യുവാവ് കുത്തേറ്റ് മരിക്കുകയും സുഹ‍ൃത്തിന് പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ അച്ഛനും രണ്ട് ആണ്‍മക്കളും അറസ്റ്റില്‍. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖിലാണ് (22) കൊല്ലപ്പെട്ടത്.

അയല്‍വാസി ജിന്‍റോയാണ് നിഖിലിനെ വലതു തോളിൽ ആഴത്തില്‍ കുത്തി കൊലപ്പെടുത്തിയത്. ജിന്‍റോയുടെ അച്ഛന്‍ ഔസേപ്പിനെതിരെയും സഹോദരന്‍ ജെയ്സനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഷാമോനും പരുക്കേറ്റ‌ു. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോന്‍ അപകടനില തരണം ചെയ്തു.

ഷാമോനും പ്രതി ജിന്‍റോയും തമ്മില്‍ അയല്‍തര്‍ക്കങ്ങളുണ്ടായിരുന്നു. നിഖിലിന്‍റെയും ഷാമോന്‍റെയും ലഹരി ഉപയോഗത്തെപ്പറ്റി ജിന്‍റോ പൊലീസിനെ അറിയിച്ചതും ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇന്നലെ രാത്രി നിഖിലും ഷാമോനും ജിന്‍റോയുടെ വീട്ടിലേക്ക് കടന്നു വന്ന് പ്രശ്‍നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026