BREAKING NEWS

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെയും മകനെയും കാട്ടിലെത്തിച്ചു, പിന്നാലെ മദ്യം കൊടുത്ത് മയക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, ഭാര്യയുടെ രഹസ്യ കാമുകനും കൂട്ടാളികളും അറസ്റ്റില്‍, ക്രൂരകൊലപാതകം അഞ്ചുവയസുകാരന്റെ കണ്‍മുന്നില്‍ വച്ച്, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

തിരുപ്പതി: ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്താനിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെ(45) ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും തലക്കടിച്ച് കൊലപ്പെടുത്തിയത്.അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അഞ്ച് വയസുകാരനായ മകന്‍ സന്ദീപിന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം നടന്നത്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഭയന്ന കുട്ടി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചതിനാലാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിതാവ് മരിച്ചതോടെ തനിച്ചായ കുട്ടി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം കാട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടില്‍ നിന്നും പുറത്തെത്തി ഗ്രാമവാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികളെത്തി പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെയാണ് ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം പോയത്. വീടുവിട്ടിറങ്ങിയ ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാന്ധി. ഇതിനിടെയാണ് രാസാത്തി അന്നമയ്യ ജില്ലയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞത്. പിന്നാലെ മകനേയും കൂട്ടി അവിടെ എത്തി.അന്വേഷണത്തിനൊടുവില്‍ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ കാണുകയും ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഭാര്യയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ നരസിംഹലു ഗാന്ധിയെ മദ്യപിക്കാന്‍ ക്ഷണിച്ചു.

മദ്യപിച്ചശേഷം അവര്‍ പിതാവിനേയും മകനേയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മരണം നേരില്‍ കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് കുട്ടി ഇതുവരെ മോചിതനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026