BREAKING NEWS

വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ഹര്‍ജി കോടതി തള്ളി, ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍

· · 1 min read
Share: Copied!

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. ഇടക്കാല ജാമ്യ ഹര്‍ജി കോടതി തള്ളി. നാളെ തെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍ ഉണ്ടാകും. രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ നാളെ വോട്ടെടുപ്പാണെന്നും വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തു. വോട്ട് ചെയ്യണമെന്ന ഒരു കാര്യം വച്ചുമാത്രം ജാമ്യം അനുവദിക്കരുതെന്നും 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തളളിയത്. ജാമ്യാപേക്ഷ മറ്റാന്നാള്‍ പരിഗണിക്കും. അന്നുതന്നെ ഉത്തരവുണ്ടാകും. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രില്‍ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026