ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതത്തിൽ രാജ്യത്തെ നാല് പ്രധാന ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. മിസൈലുകൾ നേരിട്ട് ഈ കെട്ടിടങ്ങളെ തട്ടിയിട്ടില്ലെങ്കിലും സ്ഫോടനങ്ങളുടെ ശക്തമായ ഷേക്കും മിസൈൽ അവശിഷ്ടങ്ങളും കാരണം ഗ്ലാസ്, ടൈൽസ്, കല്ല് നിർമ്മിതികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്
ടെഹ്‌റാനിലെ പ്രശസ്തമായ ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊട്ടാരത്തിൻ്റെ വളവുകളുള്ള കവാടങ്ങൾ തകർന്നതോടൊപ്പം നിരവധി ജാലകങ്ങൾ പൊട്ടിപ്പോയിട്ടുണ്ട്. പ്രത്യേകമായ കണ്ണാടി അലങ്കാരങ്ങളുള്ള മേൽക്കൂരകളിലെ ഗ്ലാസുകളും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ ഇസ്ഫഹാനിലെ ചെഹെൽ സോടൗൺ കൊട്ടാരത്തിനും കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന വെള്ളിയാഴ്ച പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് -ഇ-ജെയിം ഇസ്ഫഹാനും നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.
സംഭവത്തിൽ ഇറാൻ്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘി ഇസ്രായേലിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. “ഒരു നൂറ്റാണ്ട് പോലും നിലനിൽക്കാത്ത ഭരണകൂടം പുരാതന ചരിത്രമുള്ള രാജ്യങ്ങളെ വെറുക്കുന്നത് സ്വാഭാവികമാണ്,” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ കുറിച്ചത്.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ വക്താവായ സ്റ്റീഫൻ ഡുജാറിക് സംഘർഷങ്ങളിൽ സാധാരണ ജനങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ആണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതെന്ന് പറഞ്ഞു. “ആധുനിക യുദ്ധങ്ങളിൽ വിലപ്പെട്ട ചരിത്ര പൈതൃകങ്ങൾ പോലും നശിക്കുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പൈതൃക സംരക്ഷണത്തിനായുള്ള യു.എൻ ഏജൻസിയായ UNESCO ഗോൾസ്റ്റാൻ കൊട്ടാരം ഇസ്ഫഹാനിലെ ചരിത്ര സ്മാരകങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഖോറമാബാദ് താഴ്‌വരയ്ക്ക് സമീപമുള്ള കെട്ടിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, അതിൽ അഞ്ച് ചരിത്രാതീത ഗുഹകളും ഒരു ശിലാ ഷെൽട്ടറും ഉൾപ്പെടുന്നു, ഇത് ബിസി 63,000 കാലഘട്ടത്തിലെ മനുഷ്യ അധിനിവേശത്തിന്റെ തെളിവുകൾ നൽകുന്ന ചരിത്ര സ്മാരകങ്ങളായിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ എല്ലാ യുദ്ധപക്ഷങ്ങൾക്കും കൈമാറിയിട്ടുണ്ടെന്നും അവയ്ക്ക് കേടുപാടുകൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും യുനെസ്കോ അറിയിച്ചു.
ഇതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യുദ്ധത്തിൽ മണ്ടത്തരമായ നിയമങ്ങൾ പാലിക്കുന്ന രീതിയിലല്ല അമേരിക്ക മുന്നോട്ട് പോകുന്നതിന് നേരത്തെ വ്യക്തമാക്കിയിരുന്നു.ഇസ്ഫഹാൻ ഗവർണരായ മെഹ്ദി ജമാലിനെജാദ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിൽ, അഫ്ഗാൻ യുദ്ധങ്ങൾ മുതൽ മുഗൾ അധിനിവേശം വരെയും ഇറാൻ–ഇറാഖ് യുദ്ധം വരെയും ഇത്രയും വലിയ സാംസ്കാരിക നാശം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. “ഇത് ഒരു സംസ്കാരത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണ്,” എന്നും അദ്ദേഹം ആരോപിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പ്രത്യേക സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏകദേശം 30 ഇറാനിയൻ സ്മാരകങ്ങളിൽ ചിലതാണ് ഇപ്പോൾ നാശനഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Golestan Palace, the Versailles of Persia/Iran,
a UNESCO heritage site was damaged.
کاخ گلستان pic.twitter.com/EFlZV71oOQ— Touraj Daryaee (@tourajdaryaee) March 2, 2026
Israel is bombing Iranian historical monuments dating as far back as the 14th century. Multiple UNESCO World Heritage Sites have been struck.
It’s natural that a regime that won’t last a century hates nations with ancient pasts. But where’s UNESCO? Its silence is unacceptable. pic.twitter.com/7eu09Cjiyf
— Seyed Abbas Araghchi (@araghchi) March 12, 2026



















































