BREAKING NEWS

ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

· · 1 min read
Share: Copied!

ടെഹ്‍റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ‍ തകർന്നു വീണതായി യുഎസ് സെൻട്രൽ കമാൻഡ്. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. വെടിവയ്പ്പിൽ തകർന്നതല്ലെന്നാണ് യുഎസ് പറയുന്നത്. ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമല്ല. ‘‘രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. അതിലൊന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. രണ്ടാമത്തേത് സുരക്ഷിതമായി നിലത്തിറക്കി’’–സെൻട്രൽ കമാൻഡ് അറിയിച്ചു. സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.  അതേസമയം വിമാനം തകര്‍ത്തത് തങ്ങളാണെന്ന് ഇറാന്‍ രിന്തുണയുള്ള സായുധ  സംഘം അറിയിച്ചു.

വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് അവരുടെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷമെടുക്കും. അതിനാൽ, അതൊരിക്കലും ചെയ്യാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു. യുഎസിന്റെ സൈനിക നടപടികൾക്കു ശേഷം ഇറാൻ ദുർബലമായെന്നും അവർ തികച്ചും നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ‌ ഇരുട്ടിലാക്കുമെന്നും സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചു. ‘നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.

നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, ഇല്ലാതാക്കപ്പെടാതിരിക്കാൻ’ – അലി ലാരിജാനി സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ശ്രമിച്ചാൽ അമേരിക്ക ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്നും മരണവും, തീയും അവരെ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം നശിപ്പിക്കുമെന്നും അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026