ആലപ്പുഴ: അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിനു പിന്നാലെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഉഷ ഹസീന. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.
ഇപ്പോൾ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്കൊരു താൽപര്യവുമില്ലെന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ടെന്നും അവര്‍ വ്യക്തമാക്കി.
പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയെന്ന് വിളിച്ചില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ലെന്ന് അവര്‍ പറഞ്ഞു.















































