BREAKING NEWS

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

· · 1 min read
Share: Copied!

വാഷ്ങ്ടൺ:  ഇറാൻ ആക്രമണം ശക്തമാക്കിയാൽ ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തകർക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് കഴിയുമെന്നും ട്രംപ് പറഞ്ഞു. ഇത് പുനർനിർമിക്കാൻ ഇറാൻ 25 വർഷമെടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരമൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി.

തങ്ങളുടെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ പൂർണമായും ഇരുട്ടിലാക്കുമെന്ന് ലാരിജാനി പറഞ്ഞു. സുരക്ഷ തേടി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ലാരിജാനി പറഞ്ഞു. നിങ്ങളെക്കാൾ വലിയവർക്ക് ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇല്ലാതാക്കപ്പെടാതിരിക്കാൻ നിങ്ങളെത്തന്നെ ശ്രദ്ധിക്കണമെന്നും ലാരിജാനി എക്‌സിൽ കുറിച്ചു.

ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് വൻ തിരിച്ചടി നൽകി വിമാനവാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ ഇറാഖിൽ യുഎസ് വിമാനം തകർന്നുവീണ് ആറുപേർ മരിച്ചു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനമാണ് തകർന്നത്. വിമാനം തകർന്നതിന്റെ ഉത്തരവാദിത്തം ഐആർജിസി ഏറ്റെടുത്തു. ഹോർമുസ് കടലിടുക്ക് തുറയ്ക്കില്ലെന്ന മുജ്തബ ഖാംനഈയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026