BREAKING NEWS

‘എന്തിനും ഏതിനും ഒപ്പമുണ്ടാകും‘ … ഖത്തറിന് പുടിന്റെ നേരിട്ടുള്ള ഉറപ്പ്; ​ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കുമെന്ന വാ​ഗ്ദാനവുമായി ഫ്രാൻസും രം​ഗത്ത്

· · 1 min read
Share: Copied!

ദോഹ/പാരീസ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചു. ഖത്തർ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച വിവരം പുറത്തുവിട്ടത്.

ഇറാന്റെ ആക്രമണങ്ങളിൽ ഖത്തറിന് റഷ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നൽകാനുള്ള സന്നദ്ധത അറിയിച്ചതായും ഖത്തർ അമീറിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തു. സംഘർഷങ്ങൾക്ക് അയവുവരുത്താനും സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള നയതന്ത്രശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രധാന്യവും ചർച്ചയായി. ഐക്യദാർഢ്യത്തിനും സഹായസന്നദ്ധതയ്ക്കും ഖത്തർ അമീർ പുടിനോട് നന്ദി അറിയിച്ചു.

അതിനിടെ, ഇറാന്റെ ആക്രമണങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റാണ് ഫ്രാൻസിന്റെ പിന്തുണ അറിയിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മിസൈലുകളും ഡ്രോണുകളും മനഃപൂർവം ലക്ഷ്യംവെച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. സഖ്യരാജങ്ങൾ അവർ തിരഞ്ഞെടുക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ്, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026