ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിലാണ് സ്പീക്കറെ നീക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് തീരുമാനമെടുത്തത്. ഇതിൻ്റെ ഭാഗമായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. പ്രതിപക്ഷ സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുക.
അവിശ്വാസ പ്രമേയത്തിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ് ഇതിൽ പ്രധാന ആരോപണം. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്പെൻഡ് ചെയ്തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് അവസരം നൽകാത്തതിനെയും പ്രതിപക്ഷം ചോദ്യംചെയ്യുന്നു.
തിങ്കളാഴ്ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകിയ രാഹുൽ ഗാന്ധിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അത് അംഗീകരിച്ചില്ല. രാഹുൽ ഗാന്ധിക്ക് മുൻപ് സംസാരിക്കാൻ സമയം നൽകിയിരുന്നു എന്നാണ് സർക്കാർ വാദം. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകാൻ സാധ്യത കുറവാണെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
ഭരണഘടനയുടെ 94, 96 അനുച്ഛേദങ്ങൾ പ്രകാരമാണ് സ്പീക്കർക്കെതിരെ ഇത്തരത്തിൽ അവിശ്വാസ പ്രമേയം. ഇതിനായി 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണ്. സഭയിലെ ആകെ അംഗസംഖ്യയുടെ 50 അധികം പേരുടെ പിന്തുണ (ഇഫക്റ്റീവ് മെജോറിറ്റി) ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ സാധിക്കൂ. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച്, അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന ഘട്ടത്തിൽ സ്പീക്കർ സഭയിൽ അധ്യക്ഷത വഹിക്കാൻ കഴിയില്ല. പകരം മറ്റാരെങ്കിലുമാകും സഭ നിയന്ത്രിക്കുക. അതേസമയം, പാർലമെൻ്റിലെ ചർച്ചാവേളയിൽ സ്പീക്കർക്ക് തൻ്റെ ഭാഗം വ്യക്തമാക്കാൻ അവകാശമുണ്ടാകും.
‘തുടർഭരണം സംഭവിച്ചാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്നൊരു പ്രയോഗം തന്നെ ഇല്ലാതാകും, കേരളത്തിൽ പാവങ്ങൾ എന്ന വിഭാഗം ഇല്ലാതാകും’ എം. വി ഗോവിന്ദൻ ‘ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിൻ്റെ പൂതി മനസ്സിൽ വെച്ചാൽമതി’യെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
















































