BREAKING NEWS

‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന് നഷ്ടം 25 ലക്ഷം, അതേ നടൻ, ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല, ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്… മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നു- ഇനി മുതൽ 16 മണിക്കൂർ വേണ്ട 12 മണിക്കൂർ മാത്രം ജോലി- ബി. ഉണ്ണികൃഷ്ണൻ

· · 1 min read
Share: Copied!

കൊച്ചി: നടൻ ബിജു മേനോനെതിരേ രൂക്ഷ നിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രം​ഗത്ത്. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.

‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ് സംവിധാനംചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ? പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

അതേസമയം, മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നതായും ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക്കയും ചേർന്ന് ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടു. 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും. നടീനടൻമാർ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു. പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നതോടെ അതുമാറും. മലയാള സിനിമയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ കരാറാണിതെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാർ. വിശ്രമം, ഓവർ ടൈം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

രാഹുൽ ​ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, എംപിമാരെ സസ്പെൻഡ് ചെയ്തു; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം; ഒപ്പുശേഖരണം ആരംഭിച്ചു

 

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026