BREAKING NEWS

37 വർഷത്തിനിടെ ഇത് ആദ്യം….വ്യോമസേനാ യോഗം ഒഴിവാക്കി ഖാമേനി, ഇറാൻ പരമോന്നത നേതാവിന്റെ പുതിയ നീക്കം അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ… ലക്ഷ്യം പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണം?…

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി, അധികാരമേറ്റ് ശേഷം 37 വർഷത്തിനിടെ ആദ്യമായി വ്യോമസേനാ കമാൻഡർമാരുമായുള്ള വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. 1989 മുതൽ തുടർച്ചയായി പങ്കെടുക്കുന്ന, ഇസ്ലാമിക് റിപ്പബ്ലിക്കിനോടുള്ള സൈന്യത്തിന്റെ വിശ്വസ്തത പ്രതീകാത്മകമായി പ്രകടിപ്പിക്കുന്ന ഫെബ്രുവരി 8-ന് നടക്കുന്ന ചടങ്ങാണ് ഖാമേനി ഇത്തവണ ഒഴിവാക്കിയത്.

യോഗത്തിൽ അദ്ദേഹത്തിന്റെ പേരിൽ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദോൽറഹീം മൂസവി മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാല് പതിറ്റാണ്ടോളം ഇറാന്റെ സൈനിക കലണ്ടറിലെ സ്ഥിരം ചടങ്ങായിരുന്ന യോഗത്തിൽ നിന്നുള്ള പരമോന്നത നേതാവിന്റെ അഭാവം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനമെന്നതാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കൻ സൈനികാക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെ, ടെഹ്‌റാന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. അമേരിക്ക ആക്രമണം നടത്തിയാൽ അത് മുഴുവൻ മേഖലയിൽ വ്യാപിക്കുന്ന വലിയ സംഘർഷമായി മാറുമെന്ന മുന്നറിയിപ്പ് ഖാമേനി നേരത്തെ തന്നെ നൽകിയിരുന്നു.

പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണമാണ് ഇറാൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന സൂചനയായാണ് ഖാമനെയുടെ അഭാവം ചില വിശകലകർ വിലയിരുത്തുന്നത്. വാഷിംഗ്ടണിൽ നിന്നുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഇറാന്റെ അധികാരകേന്ദ്രങ്ങളിൽ ആന്തരിക ചർച്ചകൾ പുരോഗമിക്കുന്നതായും സൂചനയുണ്ട്. നയതന്ത്ര ഇടപെടലും സൈനിക പ്രതിരോധവും തമ്മിൽ തുലനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഒമാനിൽ നടന്ന ഇറാൻ–അമേരിക്ക ആണവ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചർച്ചകൾ ‘നല്ല തുടക്കം’ ആയിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും, മിസൈൽ പദ്ധതികളും മേഖലാ നയങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ഭിന്നതകൾ തുടരുകയാണ്. അതേസമയം, ആണവ സമ്പുഷ്ടീകരണം തുടരുക തന്നെ ചെയ്യുമെന്നും, അതിനെ തടയാൻ ഒരു ബാഹ്യശക്തിക്കും കഴിയില്ലെന്നും ഇറാൻ വീണ്ടും ആവർത്തിച്ചു.

‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന് നഷ്ടം 25 ലക്ഷം, അതേ നടൻ, ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല, ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്… മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നു- ഇനി മുതൽ 16 മണിക്കൂർ വേണ്ട 12 മണിക്കൂർ മാത്രം ജോലി- ബി. ഉണ്ണികൃഷ്ണൻ

 

BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026