BREAKING NEWS

‘തുടർഭരണം സംഭവിച്ചാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്നൊരു പ്രയോ​ഗമേ ഉണ്ടാവില്ല, ‘കേരളത്തിൽ പാവങ്ങൾ എന്ന വിഭാ​ഗം ഇല്ലാതാകും’ എം. വി ​ഗോവിന്ദൻ ‘ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിന്റെ പൂതി മനസ്സിൽ വെച്ചാൽമതി’യെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

· · 1 min read
Share: Copied!

കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ പ്രയോഗം അവസാനിക്കും. ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ പാവങ്ങൾ എന്ന പദം ഉണ്ടാവില്ല.വികസിത-അർദ്ധവികസിത രാജ്യങ്ങളിൽ കൂടുതൽ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടേതെന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉള്ളതെന്ന്. വി.ഡി. സതീശൻ്റെ ജാഥയിൽ കേരളത്തിൻ്റെ വികസനം എന്ന അജണ്ട ഇല്ല. കോലീബി- ജമാഅത്തെ സഖ്യത്തിൻ്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിൻ്റെ സമീപനം. രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻ്റിൻ്റെ നിലപാട് ഇതുതന്നെയാണോ?, എം.വി. ഗോവിന്ദൻ ചോദിച്ചു.

പി.വി. അൻവറിനെതിരേ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിൻ്റെ പൂതി മനസ്സിൽ വെച്ചാൽമതി. ബേപ്പൂരിൽ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ നെഞ്ചേറ്റും, എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

പോറ്റി സർവവ്യാപി… പണികൊടുത്തത് ഓടി നടന്നു!! ബിജെപി നേതാക്കളുമായി അടുത്ത ബന്ധം, സദാനന്ദ ഗൗഡയും അശ്വന്ത് നാരായണനും പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ പുറത്ത്

BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026
BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026