കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി നാടകമെന്ന് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പുള്ളത്. ശബരിമല വിഷയത്തെ ഒതുക്കി തീർക്കാനുള്ള നാടകമാണിതെന്നും പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അസ്വഭാവികത ഉണ്ട്. പരാതി എന്താണെന്ന് അറിയണം. യുവതി എവിടെയാണ് പരാതി കൊടുത്തത്, എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതെ ഇരുന്നത്? പരാതി നൽക്കേണ്ടത് പൊലീസ് സ്‌റ്റേഷനിലാണ്. ഏത് കാലത്ത് നടന്ന സംഭവമാണിത്. ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്ന് മാസം ആയിട്ടും എവിടെയും എത്തിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ആണോ, ജില്ലാ കോടതിയിൽ ആണോ നൽകുക എന്നത് പിന്നീട് തീരുമാനിക്കും. രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ ഉടനടി നടപടികൾ ഉണ്ടാകുമെന്നും ജോർജ് പൂന്തോട്ടം വ്യക്തമാക്കി.
ബ്രാഞ്ച് സംഘത്തിന് പകരം വനിത പൊലീസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും ആലോചനയിലുണ്ട്. പാലക്കാട് ഉണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് വിവരം.


















































