BREAKING NEWS

ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടം!! പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന 11 റെയിൽവേ ജീവനക്കാർ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

· · 1 min read
Share: Copied!

ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്.

ചൈനയിൽ ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്. ഈ ട്രെയിൻ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026