BREAKING NEWS

‘നിർമാണസ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് പലയാവർത്തി പറഞ്ഞിരുന്നതാണ്; അപകടത്തിന്റെ ഉത്തരവാദികൾ കൊങ്കൺ റെയിൽവേ‘- പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ; ‘വരുത്തിവച്ച അപകട‘മെന്ന് മന്ത്രി ടി. സിദ്ദിഖ്

· · 1 min read
Share: Copied!

ന്യൂഡൽഹി: വയനാട്ടിലെ തുരങ്കപാത നിർമാണമേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേക്കാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിർമാണസ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നേരത്തെ കർശന നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് മേപ്പാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതുസംബന്ധിച്ച അവലോകന യോഗത്തിന്റെ മിനിറ്റ്സ് വകുപ്പ് പുറത്തുവിട്ടു. ജൂൺ 25-ന് ചേർന്ന യോഗത്തിലാണ് നിർമാണമേഖലയിൽ കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായി അപകടസാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നത്.

തുരങ്കപാത നിർമാണത്തിൽ നിന്നുള്ള മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി ടി. സിദ്ദിഖും ആരോപിച്ചു. കള്ളാടിയിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും ചെറിയ മഴ പെയ്താലും അപകടസാധ്യതയുണ്ടാകുമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗങ്ങളിലും മറ്റ് അവസരങ്ങളിലും ഇക്കാര്യം അറിയിച്ചിട്ടും നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും, ഈ വിഷയത്തിൽ കൊങ്കൺ റെയിൽവേ അധികൃതരെയും അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിർദേശങ്ങൾ പാലിക്കാത്തതിനെ ഗൗരവമായി കാണുമെന്നും, മണ്ണ് നീക്കം ചെയ്യാത്തതിന്റെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഷിപ്പ് മേഖലയിലും അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തെ തുടർന്ന് കോഴിക്കോട്–വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മണ്ണിടിച്ചിലുണ്ടായിടത്ത് നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നതിനിടെ ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

തൊഴിലാളികളുമായി എത്തിയ ബസുകൾക്കും തൊഴിലാളികൾ വിശ്രമിച്ചിരുന്ന താൽക്കാലിക ഷെഡുകൾക്കും മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണതെന്നാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

മണ്ണിടിച്ചിലിൽ ഒരു വീടും ഒരു പള്ളിയും പൂർണമായും തകർന്നതായി പ്രാഥമിക വിവരമുണ്ട്. ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായി. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. ബസുകളിലും താൽക്കാലിക താമസ ഷെഡുകളിലും തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026