BREAKING NEWS

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികളില്‍ പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകനും, നാലുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. വിദേശകാര്യമന്ത്രി കൂടിയായ ഇഷാഖ് ദാറിന്റെ ചെറുമകൻ മുഹമ്മദ് റാസ ദാർ ആണ് പിടിയിലായത്. മുഹമ്മദ് റാസ ദാറിനെ ഇരകൾ തിരിച്ചറിഞ്ഞതായി അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

നാലുപേരെയും ലാഹോറിലെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ജൂൺ 29-നാണ് നെതർലൻഡ്സ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവതികൾ ലാഹോറിൽ കൂട്ടബലാത്സംഗത്തിന് ഇരായായത്. സ്പെയ്ൻ സ്വദേശിനിയുടെ പിതാവ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

യുവതികൾക്ക് പാകിസ്ഥാനിലേക്ക് ബിസിനസ് വിസ തരപ്പെടുത്തി കൊടുത്തത് മുഹമ്മദ് റാസ ദാർ ആണ്. ലാഹോറിലെത്തിയ യുവതികളെ പ്രതികൾ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പാകിസ്ഥാനിൽ വലിയ രാഷ്‌ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.

BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026