കുടക്: വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെ അതി സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. കർണാടക കുടഗ് ജില്ലയിലെ മല്ലള്ളി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സെൽഫി എടുക്കുന്നതിനായാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഇതിനിടെ പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ വിദ്യാർത്ഥികൾ കുടുങ്ങി.
ആന്ധ്രാപ്രദേശിൽ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പ്രവേശനം നിയന്ത്രിച്ച ഭാഗത്തേക്കുള്ള സുരക്ഷാ വേലി മറികടന്ന് വിദ്യാർത്ഥികൾ ഇറങ്ങുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയാണ് വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തിയത്.


















































