BREAKING NEWS

ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവനോളം സ്വർണം പണയംവെക്കാൻ നൽകി, യുവതി ‌സ്വർണം തിരികെക്കൊടുക്കാതെ പറ്റിച്ചു, സംഭവം പുറത്തറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു യുവതികളിൽ ഒരാൾ മരിച്ചു, രണ്ടാമത്തെയാൾ ​ഗുരുതരാവസ്ഥയിൽ!! യുവതി സ്വർണം കൈക്കലാക്കിയത് രണ്ട് ശാഖയിൽ നിന്നായി

· · 1 min read
Share: Copied!

വിഴിഞ്ഞം: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് 70 പവൻ സ്വർണം പണയം വെയ്ക്കാൻ നൽകിയ സംഭവത്തിൽആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. വെങ്ങാനൂർ ചാവടിനടയിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) ആണ് മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇരുവരുടെയും അടുത്ത സുഹൃത്തായ, പനങ്ങോട് സ്വദേശിനിക്ക് രണ്ട് ശാഖകളിൽനിന്നായി 70 പവൻ സ്വർണം ആരുമറിയാതെ മറിച്ചുനൽകിയത്. എന്നാൽ ഈ സ്വർണം ഇവർ തിരികെ നൽകിയില്ലെന്നാണ് പരാതി.

സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള ശാഖയിലാണ് അഞ്ജു ജോലിയെടുത്തിരുന്നത്. ഐശ്വര്യ വെങ്ങാനൂർ അമരിവിളയിലുള്ള ശാഖയിലും. ഈ രണ്ട് ശാഖകളിൽ പണയം വെച്ചിരുന്ന ആളുകളുടെ സ്വർണമാണ് സിന്ധുവിന് ഇവർ നൽകിയത്. പണയം വെച്ചവർ സ്ഥാപനത്തിലെത്തിയതോടെ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന്റെ പണം നൽകി. സ്ഥാപന ഉടമ സംഭവം അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഐശ്വര്യയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. അഞ്ജുവിന്റെ സഹോദരനും ഭർത്താവും വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതായി എസ്.എച്ച്.ഒ. വി.ഡി.റെജി രാജ് അറിയിച്ചു.

ഒരേ വീട്ടിൽ താമസിച്ച് സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കം, കേസ് കോടതിയിൽ!! മദ്യപാനത്തിനിടെ വീണ്ടും തർക്കം, മദ്യലഹരിയിൽ ഇളയ സഹോദരനെ വെട്ടിക്കൊന്നു

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026