BREAKING NEWS

അടുക്കള ഭാ​ഗത്ത് പാമ്പിന്റെ വാൽ കണ്ടു, വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങി; സ്നേക്ക് റസ്ക്യുവറെത്തിയപ്പോൾ കിടക്കയിൽ വലിയ അണലി, പിടികൂടി

· · 1 min read
Share: Copied!

തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽനിന്ന് അണലിയെ പിടികൂടി. മാവിൻമൂട് ഭാഗത്തെ വീട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അണലി വീടിനുള്ളിലേക്ക് കയറുന്നത് വീട്ടുകാർ കൃത്യസമയത്ത് കണ്ടതിനെത്തുടർന്ന് വൻ അപകടമാണ് ഒഴിവായത്.

അടുക്കള ഭാഗത്ത് അണലിയുടെ വാൽ കണ്ടതോടെയാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ അണലി അകത്തേക്ക് കയറിയതായി മനസ്സിലായി. ഇതോടെ വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് സ്നേക്ക് റസ്ക്യുവർ രാജേഷ് തിരുവാമന സ്ഥലത്തെത്തി. പരിശോധനയിൽ കിടപ്പുമുറിയിലെ കിടക്കയിലാണ് അണലിയെ കണ്ടെത്തിയത്. തുടർന്ന് കെണി ഒരുക്കി അണലിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.

അണലി വീടിനുള്ളിലേക്ക് കയറുന്നത് വീട്ടുകാർ കൃത്യസമയത്ത് കണ്ടത് ഭാഗ്യമായിരുന്നെന്ന് രാജേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം സെപ്റ്റംബർ മാസത്തിലും പാമ്പുകൾ മാളങ്ങളിൽ കഴിയാത്ത സാഹചര്യമുണ്ടാകാം. അതിനാൽ രാത്രികാലങ്ങളിൽ വീടിനുള്ളിലും പരിസരത്തും എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ അണലിയെ പാലോട് റേഞ്ചിലേക്ക് മാറ്റി.

 

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026