BREAKING NEWS

ധൈര്യമുണ്ടേൽ വാടാ… തല്ലിത്തീർക്കാടാ വാടാ… വെല്ലുവിളിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ പക്ഷം, കേരളാ കോൺ​ഗ്രസ് യോ​ഗത്തിൽ കയ്യാങ്കളി, സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ചു, വനിതാ പ്രവർത്തകർക്കുനേരെ ഫാനെടുത്തെറിഞ്ഞു

· · 1 min read
Share: Copied!

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കേരളാ കോൺഗ്രസിന്റെ നേതൃയോഗത്തിൽ കയ്യാങ്കളി. പരസ്പരം ചേരിതിരിഞ്ഞ് പോർവിളികളും സംഘർഷവും ഉണ്ടാവുകയായിരുന്നു. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർ ചേരിയിലുള്ളവരുമാണ് പരസ്പരം പോരടിച്ചത്. സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ പോലീസുകാരന്റെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ തിളച്ച ചായയൊഴിച്ചത്.

പാർട്ടിനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് തൃശ്ശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുടയിൽ ജില്ലാ നേതൃയോ​ഗം വിളിച്ചു ചേർത്തത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികൾ എത്തുകയായിരുന്നു. വാടാ തല്ലിത്തീർക്കാമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യൂത്ത് ഫ്രണ്ട് പ്രവർത്തകർ പാഞ്ഞടുത്തത്. കയ്യാങ്കളിയിൽ യൂത്ത് ഫ്രണ്ട് നേതാവ് രഞ്ജോ ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കുപറ്റി.

തങ്ങളാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഔദ്യോഗികപക്ഷം എന്ന് അവകാശപ്പെട്ടായിരുന്നു ഇവർ യോ​ഗം നടന്ന സ്ഥലത്ത് എത്തിയത്. ഉണ്ണിയാടൻ ഇല്ലാതെ യോ​ഗം നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവർ യോ​ഗം നടന്ന സ്ഥലത്തേക്ക് എത്തിയത്. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. സംഘർഷത്തിൽ പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്.

അതേസമയം മദ്യപിച്ചെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് നേതൃ യോഗത്തിനെത്തിയവർ പറയുന്നു. വനിതാ പ്രവർത്തകർക്കടക്കം പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫാൻ എടുത്തെറിഞ്ഞതിനെത്തുടർന്നാണ് വനിതാ പ്രവർത്തകയ്ക്ക് പരുക്കേറ്റതെന്നാണ് ആരോപണം. അതേസമയം മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടിനേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഉണ്ണിയാടൻ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്.

ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ… ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026