BREAKING NEWS

ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ… ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും

· · 1 min read
Share: Copied!

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് എക്സറേ മാറിക്കൊടുത്തത്. ശ്വാസതടസത്തെ തുടർന്ന് എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു.

ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിനു ചികിത്സ തേടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സറേ ഫിലിമാണ് റേഡിയോളജിസ്റ്റ് നൽകിയത്. നട്ടെല്ലിനു വളവുള്ള രോഗിയുടെ എക്സ്റേയായിരുന്നു അത്. അതിൽ രോഗിയുടെ പേരും വയസ്സും എഴുതിട്ടുണ്ടായിരുന്നു. എന്നാൽ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് മരുന്നു കുറിച്ചുനൽകുകയും. ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നാണു നൽകിയത്.

‘ഇറാനിൽ അമേരിക്ക ‘യുദ്ധക്കുറ്റം‘ ചെയ്തെന്നതിന് മതിയായ കാരണങ്ങളുണ്ട്; വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്; സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു‘: യുഎൻ റിപ്പോർട്ട്; ‘വിശ്വാസ്യതയില്ലാത്ത കണ്ടെത്തലുകൾ‘- യുഎസ്

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026