BREAKING NEWS

‘അച്ഛന്റെ മാത്രമല്ല അമ്മയുടെ പേരുകൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു; അതു സാധിക്കാത്തതിലാണ് സങ്കടം; എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടു;അവരുടെ പേര് പറയുന്നതിൽ അഭിമാനം‘- വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ പേര് പൂർണരൂപത്തിൽ പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കിടെ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിൽ ഉയർന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അത് സ്വാഭാവികമായ നടപടിയാണെന്ന് വ്യക്തമാക്കി.

തന്റെ മുഴുവൻ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ ഇത്തരത്തിലാണുള്ളതെന്നും പാസ്‌പോർട്ടിലും മറ്റ് രേഖകളിലും അതേ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നുവെന്നും അവരുടെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവനിൽനിന്നുള്ള നിർദേശപ്രകാരമാണ് പൂർണരൂപത്തിൽ ആലപിച്ചതെന്നും വേദിയിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി ചടങ്ങുകളിൽ ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാടിത്തുടങ്ങിയ സമയത്ത് അത് തടസ്സപ്പെടുത്താൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് പാസ്പോര്‍ട്ടും മൊബൈലും പിടിച്ചുവയ്ക്കും, വാട്സ് ആപ്പിലൂടെ ഫോട്ടോ അയച്ച് ഡീല്‍, ഒളികാമറ വച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തും, പ്രതികള്‍ പ്രതിദിനം സമ്പാദിച്ചത് ലക്ഷങ്ങള്‍

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026