BREAKING NEWS

ഇറാൻ ആക്രമണം? ഹൊർമുസിനടുത്ത് യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഹെലികോപ്റ്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നതാണോ, സാങ്കേതിക തകരാറിനെ തുടർന്നാണോ അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

‘പൈലറ്റുമാർ സുഖമായിരിക്കുന്നു. ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് ഞങ്ങൾ നാളെ ഒരു റിപ്പോർട്ട് പുറത്തിറക്കും’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെടിനിർത്തൽ ധാരണ ലംഘിച്ച് കഴിഞ്ഞ ദിവസം ഇറാനും ഇസ്രയേലും വീണ്ടും സംഘർഷത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണ് യുഎസ് ഹെലികോപ്റ്റർ തകർന്നുവീണത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു അവകാശവാദവും ഉണ്ടായിട്ടില്ല.

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ കപ്പലുകൾക്കെതിരായ ഉപരോധ നടപടികളുടെ ഭാഗമായി യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാപകമായി വിന്യസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഹോർമുസിന് സമീപം ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് വൻ സർപ്രൈസൊരുക്കി നെതന്യാഹു! ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ ഇസ്രയേലിൽ ഉയരും!! ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ അടയാളം

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026