BREAKING NEWS

പാറ്റകളോട് താല്പ്പര്യം; കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് കട്ട സപ്പോർട്ടുമായി മമതയും അഭിഷേകും; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച

· · 1 min read
Share: Copied!

കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വൈറലായ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺ​ഗ്സ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രംഗത്ത്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്കുശേഷമാണ് ഇരുവരും പിന്തുണ അറിയിച്ചതെന്ന് എം.പി. ഡെറക് ഒബ്രയാൻ വ്യക്തമാക്കി.

‘പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും. ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള താൽപര്യവും പിന്തുണയും അവർ പ്രകടിപ്പിച്ചു’ എന്ന് ഡെറക് ഒബ്രയാൻ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജിത് ദീപ്‌ കെ മേയ് 16-നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന സാമൂഹികമാധ്യമ കൂട്ടായ്മ ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചുവെന്ന രീതിയിൽ പ്രചരിച്ച പരാമർശത്തെ തുടർന്നായിരുന്നു ഈ കൂട്ടായ്മയുടെ രൂപീകരണം.

പാറ്റയെ പ്രതീകമാക്കിയ ഗ്രൂപ്പ് മീമുകളും പരിഹാസ പോസ്റ്റുകളും വഴിയാണ് ഈ കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ‘തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ കഴിയുന്നവർ’ തുടങ്ങിയ വിവരണങ്ങളാണ് തമാശരൂപേണ അംഗത്വ മാനദണ്ഡങ്ങളായി അവതരിപ്പിച്ചത്.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും സിജെപി കൂട്ടായ്മ അടുത്തിടെ സജീവമായി രംഗത്തെത്തിയിരുന്നു.

അതേസമയം, തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾക്കെതിരെ സർക്കാർ തലത്തിൽ നീക്കങ്ങൾ നടന്നുവെന്ന ആരോപണവും സ്ഥാപകൻ ഉന്നയിച്ചു. ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാകാതെ വന്നതിനെ തുടർന്ന് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം അനുയായികളാണുള്ളത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026