BREAKING NEWS

‘തവണകളായി ജനങ്ങളുടെ പോക്കറ്റടിക്കുന്നതാണ് മോദിയുടെ പണി; ആ വിലക്കയറ്റ മനുഷ്യൻ ഇനിയും രാജ്യത്തെ പിഴിയും‘ – ഇന്ധനവില വർധനയിൽ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഇന്ധനവില ഉയരുന്നതിനിടെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിനരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോളിനും ഡീസലിനും തവണകളായി എട്ട് രൂപ വർധിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ജനങ്ങൾ അറിയാതെ രഹസ്യമായി പോക്കറ്റടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്” എന്ന് ആരോപിച്ചു.

ഇന്ധനവില ഇനിയും ഉയരാനിടയുണ്ടെന്നും രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുകയാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. “വിലക്കയറ്റ മനുഷ്യൻ മോദി വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്” എന്നായിരുന്നു ഹിന്ദിയിലുള്ള സാമൂഹികമാധ്യമ പോസ്റ്റിലെ വിമർശനം.

സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികൾ ഉണ്ടാകുമെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പ്രധാനമന്ത്രി അത് അവഗണിച്ചുവെന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് ജനങ്ങൾക്ക് മേൽ വിലക്കയറ്റഭാരം അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്ത് ഇന്ന് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി. പുതിയ നിരക്കോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുതവണയായാണ് വില വർധിപ്പിച്ചത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. തുടർന്ന് മെയ് 19ന് 90 പൈസയും മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചു. ഇന്നത്തെ വർധന കൂടി ചേർന്നതോടെ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ ഏകദേശം എട്ട് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

‘ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് ദയവ് ചെയ്ത് പറയരുത്…കൂടെയുണ്ടായിരുന്നത് ഒരു ​ഗൺമാൻ അടക്കം നാലുപേർ, ഞായറാഴ്ച ​ഗുരുവായൂരിൽ വിഐപി ദർശനമില്ല, 1000 രൂപയുടെ ടിക്കറ്റെ‌‌ടുത്താണ് ​ദർശനം നടത്തിയത്’- വിഡി സതീശൻ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026