BREAKING NEWS

‘വി.ഡി സതീശനൊപ്പം ജിന്നയുടെ പ്രേതം കൂടിയിരിക്കുവാണ്; മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്‘: എസ്. സുരേഷ്; ‘ഇറ്റലിയുടെ ദേശീയ​ഗാനമാണ് പാടിയിരുന്നതെങ്കിൽ സോണിയക്ക് തൃപ്തിയായേനെ ‘

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വി.ഡി. സതീശന്റെയും മുഹമ്മദലി ജിന്നയുടെയും കോലം ഉയർത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. തുടർന്ന് കോലങ്ങൾ കത്തിക്കുകയും ചെയ്തു.

വി.ഡി. സതീശന് ജിന്നയുടെ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം ജിന്നയുടെ പ്രേതവും കൂടിയെന്നും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി പിന്തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതെന്നും എസ്. സുരേഷ് ആരോപിച്ചു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തെയും അദ്ദേഹം വിമർശിച്ചു. അവിടെ രാജ്യത്തെ അപമാനിച്ചെന്നും ഇറ്റലിയുടെ ദേശീയഗാനം പാടിയിരുന്നെങ്കിൽ തൃപ്തിയാകുമായിരുന്നുവെന്നും സുരേഷ് പറഞ്ഞു.

വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെതിരെ മുഹമ്മദലി ജിന്ന നേതൃത്വം നൽകിയ മുസ്ലിം ലീഗ് പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശീയഗാനവും ദേശീയപതാകയും ഉയർത്താൻ കഴിയാത്ത കശ്മീരിൽ പോലും ഇന്ന് വന്ദേമാതരം ആലപിക്കുന്നുണ്ടെന്നും എസ്. സുരേഷ് പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും പ്രതിഷേധത്തിൽ പങ്കെടുത്തു.

BREAKING NEWS
ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലയെന്ന് പറയാന്‍ കഴിയുമോ??ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നത്, ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ?? - ഹൈക്കോടതി
16 Nov 2026
BREAKING NEWS
നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിതയുടെ അമ്മ, സുപ്രീംകോടതിയിൽ നിർണായക നീക്കം; പ്രതിക്ക് നോട്ടീസ്
16 Nov 2026
BREAKING NEWS
ആദ്യം വന്ദേമാതരം സുരേന്ദ്രനും അശ്വിനിയും കൂടി മുഴുവനായി നോക്കാതെ ചൊല്ലട്ടെ... നിങ്ങൾക്ക് പോലും ചൊല്ലാൻ അറിയാത്ത ഒരു സാധനം നാട്ടുകാരെ കൊണ്ട് ചൊല്ലിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം??ഏതെങ്കിലും ഗാനത്തിന്റെ നാലു വരിയല്ല ഇന്ത്യ എന്ന മഹാരാജ്യം, ബിജെപിയെ വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍
16 Nov 2026
BREAKING NEWS
2026-ലെ നിരവധി ആക്രമണങ്ങളിൽ പങ്ക്; കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന; സിആർപിഎഫ് ക്യാംപ് ആക്രമണത്തിനുള്ള തിരിച്ചടി
16 Nov 2026