BREAKING NEWS

മേപ്പാടി ദുരന്തം അത്യന്തം ഞെട്ടിക്കുന്നത്, ദുരന്ത സ്ഥലത്ത് ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും സർക്കാർ അടിയന്തര ധനസഹായം ഉറപ്പാക്കണം- എംവി ​ഗോവിന്ദൻ, സർക്കാർ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും, പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം- പിണറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അപകടത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഗോവിന്ദൻ, സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സി പി എം പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

എം വി ഗോവിന്ദൻറെ പ്രസ്താവന ഇങ്ങനെ-വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതാണ്. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ സി പി എം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം. മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌ എന്നാണ്‌ മനസിലാക്കുന്നത്‌. ഇവരെല്ലാവരെയും മണ്ണിന്‌ പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക്‌ അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണം.

അതേസമയം മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും പിണറായി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

കനത്ത മഴ, റെഡ് അലർട്ട്!! കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026