BREAKING NEWS

ഡൽഹി മെട്രോയിൽ യുവതിയുടെ ചിത്രം രഹസ്യമായി ഫോണിൽ പകർത്തിയെന്ന് ആരോപണം; സിഐഎസ്എഫ് ജവാന് സസ്പെൻഷൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ രഹസ്യമായി പകർത്തിയെന്ന് ആരോപണം. എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.

മെട്രോയിൽ ഒപ്പമുണ്ടായിരുന്ന സിഐഎസ്എഫ് ജവാൻ തന്റെ ചിത്രം ഫോണിൽ പകർത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. തുടർന്ന് യുവതിക്കൊപ്പം ഉണ്ടായിരുന്ന യാത്രക്കാർ ജവാന്റെ ഫോൺ പരിശോധിച്ചു. ഫോണിൽ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതോടെ യാത്രക്കാർ ജവാനെ ചോദ്യം ചെയ്യുകയും സംഭവം വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. ആരോപണവിധേയനായ ജവാനെ ഉടൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയുടെ ചിത്രം എങ്ങനെ പകർത്തിയെന്നതും ഫോണിൽ കണ്ടെത്തിയ ചിത്രങ്ങളുടെ പശ്ചാത്തലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026