BREAKING NEWS

‘വിജയ് മന്ത്രിസഭയിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുണ്ട്, സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നു; കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടും‘- കെ.അണ്ണാമലൈ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട് സർക്കാരിലെ ചില മന്ത്രിമാർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണവുമായി കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ അനുവദിക്കുന്നതിന് മന്ത്രിമാർ കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ അണ്ണാമലൈ ആരോപിച്ചു.

മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സത്യസന്ധനായ വ്യക്തിയാണെന്ന് പറഞ്ഞ അണ്ണാമലൈ, മന്ത്രിസഭയിലെ ചിലരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആരോപണവിധേയരായ മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണത്തിലെ മറ്റുള്ളവരിലും സത്യസന്ധത ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അണ്ണാമലൈ പറഞ്ഞു. പുതുതായി അധികാരത്തിലെത്തിയ സർക്കാരിനെ ഇപ്പോൾ അസ്ഥിരപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നും തെറ്റുകൾ തിരുത്താൻ സർക്കാരിന് സമയം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഒരു വർഷത്തിന് ശേഷം കൈവശമുള്ള തെളിവുകൾ പരസ്യമായി പുറത്തുവിടുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നൽകി. ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, താൻ രൂപീകരിച്ച ‘വീ ദ് ലീഡേഴ്‌സ്’ എന്ന സാമൂഹിക കൂട്ടായ്മയിൽ നിലവിൽ 20 ലക്ഷത്തോളം വോളണ്ടിയർമാരുണ്ടെന്നും അംഗസംഖ്യ 50 ലക്ഷത്തിലെത്തിയാൽ കൂട്ടായ്മയെ പുതിയ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്നും അണ്ണാമലൈ അറിയിച്ചു.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026