BREAKING NEWS

‘ബെവ്കോയിലുള്ളതിനെക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്,എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്; മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല; നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകും‘:മന്ത്രി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽനിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് അഴിമതിയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ രാഷ്ട്രീയരംഗത്തുനിന്ന് മാറിനിന്നാൽ എ.എം. ബേബി ഉൾപ്പെടെയുള്ളവർ മുഹമ്മദ് റിയാസിനെതിരെ തിരിയുമെന്നും അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഭാവിയിലെ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. ഇക്കാര്യത്തിൽ റിയാസിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി എന്ന നിലയിൽ വിദേശപര്യടനം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും മുരളീധരൻ ഓർമിപ്പിച്ചു. കെ.എം. ഷാജിയുടെ കാർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരെങ്കിലും പറയുന്നത് കേട്ട് പെട്ടെന്ന് പ്രതികരിക്കാനാകില്ലെന്നായിരുന്നു മറുപടി.

രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും എല്ലാ വിഷയങ്ങളിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.

രണ്ടാ വിവാഹത്തിന് ശേഷവും ആദ്യ ഭാര്യയുമായി ബന്ധം, വിലക്കിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കുത്തിക്കൊന്ന് രണ്ടാം ഭാര്യ, മൃതദേഹം പെട്ടിയിലാക്കി കനാലില്‍ ഉപേക്ഷിച്ചത് മകന്‍

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026