BREAKING NEWS

റിയാസിനെ തെറ്റുപറയാൻ പറ്റില്ല, പിണറായി മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ കുറ്റം പറയാനാകില്ല- കെ മുരളീധരൻ

· · 1 min read
Share: Copied!

കോഴിക്കോട്: ഇ.ഡി അയയ്ക്കുന്ന കേസ് റിപ്പോർട്ടുകളിൽ ഏത് സർക്കാരാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി. നോട്ടീസ് അയച്ചപ്പോൾ അവർ പൂർണ്ണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ അവരും രാഹുൽ ഗാന്ധിയും ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മന്ത്രി കടുത്ത പരിഹാസം ഉയർത്തി. ‘ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല’ – കെ. മുരളീധരൻ പറഞ്ഞു.

രണ്ടാ വിവാഹത്തിന് ശേഷവും ആദ്യ ഭാര്യയുമായി ബന്ധം, വിലക്കിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കുത്തിക്കൊന്ന് രണ്ടാം ഭാര്യ, മൃതദേഹം പെട്ടിയിലാക്കി കനാലില്‍ ഉപേക്ഷിച്ചത് മകന്‍

BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026
BREAKING NEWS
വിനോദയാത്രാ ചട്ടലംഘനം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പി.ടി.എ. പ്രസിഡന്റിനും നടപടി
01 Nov 2026
BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026