നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിക്കെതിരെ പല തവണ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു കൊല്ലപ്പെട്ട സുധാകരന്റെ മകൾ. അതേസമയം പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലായിരുന്നു തങ്ങളെന്ന് പോലീസ്. പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയിട്ട് രണ്ട് മാസത്തിലേറെയി. പ്രദേശവാസികളും കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖിലയും നൽകിയ പരാതികൾ പ്രകാരം ഡിസംബർ 29-ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയിരുന്നു. ജാമ്യം റദ്ദാക്കാൻ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു.
ചെന്താമരയെ സ്ഥിരമായി തടവിലാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാൽ ഇരട്ടക്കൊലക്കേസിൽ പോലീസിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതി ചെന്താമരയെ കുറിച്ച് നിരന്തരം പരാതികൾ നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടേയും അയൽവാസികളുടെ ആരോപണം. ഇന്നും കയ്യിൽ കത്തിയും പിടിച്ചാണ് പ്രതി നടന്നിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. കലക്ടർ സ്ഥലത്തെത്തി ജീവന് സുരക്ഷയുണ്ടാവുമെന്ന ഉറപ്പ് നൽകാതെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോവാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. പരാതി നൽകിയിട്ടും പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം ഒളിവിൽ പോയ ചെന്തമരയ്ക്കായി തെരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി പ്രദേശത്തെ അരക്കമലയിൽ ഒളിവിലാണെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ ഏറെ ശ്രമപ്പെട്ടായിരുന്നു പോലീസ് പിടികൂടിയത്.
ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ