BREAKING NEWS

ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവയ്ക്ക് പൂർണ നിരോധനം, ലിവ് ഇൻ റിലേഷൻഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തിൽ തുല്യ അവകാശം… ഉത്തരാഖണ്ഡിൽ രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നിലവിൽ വന്നു

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേ നിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലുംപെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലിൽ വിവാഹ രജിസ്ട്രേഷൻ, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീൽ, പരാതി രെജിസ്ട്രേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൂടാതെ ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവ പൂർണമായും നിരോധിച്ചു. ലിവ് ഇൻ റിലേഷൻ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കിൽ മക്കൾ, ഭാര്യ, മാതാപിതാക്കൾ എന്നിവർക്കായിരിക്കും തുല്യ അവകാശം. ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ വിവരങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിവ് ഇന് ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന

നാടുകടത്തപ്പെടുന്നതിന് മുൻപ് ഏഴുമാസം ജയിലിൽ, തിരിച്ചുനാട്ടിലേക്കയച്ചതോ ഒരു തുള്ളി വെള്ളമോ, വാഷ്റൂമോ പോലുമനുവദിക്കാതെ കൈവിലങ്ങുകളുമായി, ചൂടുകാരണം പലരും തലകറങ്ങി വീണു… യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കാണ് ഈ ദുരവസ്ഥ

BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026
BREAKING NEWS
ഗവർണറുടെ ശുപാർശ മറയാക്കി പിണറായിയും സംഘവും പിഎസ്‌സിയിൽ കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട!! കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരാണ് പിണറായിയുടേത്... ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിട്ടു, ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു, എ...
18 Nov 2026
BREAKING NEWS
അടിക്കേണ്ടവര്‍ അടിക്കും എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, പയ്യന്നൂരില്‍ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷന്‍, വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതില്‍ മനു തോമസ്
18 Nov 2026