LATEST UPDATES

ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ

· · 1 min read
Share: Copied!

വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം നടപടികള്ഡ പൂർത്തിയായി. കടുവയുടെ കഴുത്തിൽ ആഴമേറിയ നാല് മുറിവുകളുണ്ട്. ഇതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേ സമയം കടുവയുടെ ശരീരത്തിൽ ലോഹപാടുകൾ ഒന്നുമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പ്രതികരിച്ചു.

വനം വകുപ്പിന്റെ ഡാറ്റബേസിൽ ഉള്ള കടുവയല്ല ചത്തത്. മറ്റൊരു കടുവയുമായി ഉൾക്കാട്ടിൽ വച്ച് നടന്ന ഏട്ടുമുറ്റലിലാണ് പരുക്കേറ്റതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കടുവയുടെ വയറ്റിൽ നിന്നും കൊല്ലപ്പെട്ട രാധയുയെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും രണ്ട് കമ്മലുകളും തലമുടിയും ലഭിച്ചു.

തിങ്കളാഴ്ച രാവിലെ 6.30 നാണ് കാടിനോടു ചേർന്നുള്ള വീടിന്റെ അരികിൽനിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്. കണ്ടെത്തിയ ജഡം കഴിഞ്ഞ ദിവസം രാധയെ കൊലപ്പെടുത്തിയ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയേറ്റല്ല കടുവ ചത്തതെന്ന് അധികൃതർ പറഞ്ഞിരുന്നു.

ആദ്യം ഞെട്ടൽ, പിന്നീട് ആശ്വാസം… കടുവ ചത്തു കിടന്നത് വീടിന്റെ അഞ്ചുമീറ്റർ മാത്രം അകലെ, അറിഞ്ഞത് രാവിലെ, വീഡിയോ എടുക്കരുതെന്ന് നിർദ്ദേശം- തന്റെ വീടിന്റെ ചുറ്റുവട്ടത്തുതന്നെ ആളെക്കൊല്ലി കടുവയുണ്ടായിരുന്നെന്ന നടുക്കത്തിൽ റിജോ

പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജിക്കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിലുള്ള മുറിവ്, കടുവകൾ തമ്മിലുള്ള ആക്രമണത്തിലാണോ മുറിവു പറ്റിയതെന്ന് സംശയം

 

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026