ജോധ്പുർ: ബിസിനസ് പങ്കാളി വഞ്ചിച്ചതിൻറെ പകതീർക്കാൻ അയാളുടെ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കി വയോധികൻ. രാജസ്ഥാനിലെ ജോധ്പുരിലെ ബോറനടയിലാണ് സംഭവം.
ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. തന്നു (12), ശിവ്പാൽ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിസിനസ് പങ്കാളിയുടെ കുട്ടികളെ സ്കൂളിൽ നിന്നും സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കൊലനടത്തിയത്.
ഒമ്പത് മാസം മുമ്പ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി, പ്രദീപ് ദേവസായിയുമായി ചേർന്ന് വള ഫാക്ടറി ആരംഭിച്ചതായി ഡിസിപി (വെസ്റ്റ്) രാജർഷി രാജ് വർമ പറഞ്ഞു. ഏകദേശം 20 വർഷമായി അവർ പരസ്പരം അറിയാമായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ദേവസായി ശ്യാം സിംഗുമായുള്ള ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതേതുടർന്നാണ് ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നിയത്. ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? തൊഴിൽപരമായി നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…