BREAKING NEWS

തട്ടുകടയിലെ കൂടിക്കാഴ്ച, കാറുകളോടുള്ള കമ്പം മൗസയെ അൽഫാനുമായി അടുപ്പിച്ചു, പൊസസീവ്നസിലേക്ക് വഴിമാറിയതെ ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനം, പിന്നാലെ ഉപദ്രവവും ഭീഷണിയും അപമാനിക്കലും, ഒടുവിൽ ആത്മഹത്യ തെരഞ്ഞെടുത്ത് നിയമ വിദ്യാർഥിനി

· · 1 min read
Share: Copied!

കോഴിക്കോട്: വൈകിട്ടു മുതൽ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കുന്ന, കോവൂർ – ഇരിങ്ങാടൻപ്പള്ളി– ചേവരമ്പലം മിനി ബൈപാസിലെ തട്ടുകടകളിൽ പതിവായുണ്ടായിരുന്ന കണ്ടുമുട്ടലാണ് മൗസയെ അൽഫാനിലേക്ക് അടുപ്പിച്ചത്. വെള്ളിമാടുകുന്ന് – ഇരിങ്ങാടൻ പള്ളി റോഡിനു സമീപത്തെ ജനത റോഡിലെ റെന്റ് ഹൗസിൽ താമസിക്കുന്ന മൗസയും സുഹൃത്തുക്കളും വൈകിട്ട് തട്ടുകടകളിൽ എത്തും. അൽഫാൻ ഇവിടെ നിത്യ സന്ദർശകനാണ്. ഇവിടെനിന്നാണ് അൽഫാൻ ആദ്യം മൗസയുമായി കൂട്ടു കൂടുന്നത്. വാഹനങ്ങൾ രൂപമാറ്റം വരുത്തി വിൽപന നടത്തുന്ന തൊഴിലായതിനാൽ പല ആഡംബര കാറുകളും അൽഫാനെ തേടിവരും.

ഭർത്താവ് മരിച്ചതിനാൽ അദ്ദേഹത്തിന്റെ കേസുകൾക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് അഭിഭാഷകയായ ഭാര്യ, വാദം തുടരാനാവശ്യപ്പെട്ട് ജഡ്ജി, കോടതിയിൽ പൊട്ടിക്കരഞ്ഞ് അഭിഭാഷക… ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി, മാപ്പ് പറയണമെന്ന് അഭിഭാഷകർ

കാറുകളോടുള്ള കമ്പം അൽഫാനുമായി മൗസ സൗഹൃദത്തിലാക്കി. എന്നാൽ പിന്നീട് അൽഫാൻ മൗസയെ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൗസയുമായി ആരെയും സംസാരിക്കാൻ അനുവദിക്കാതെ, എല്ലാ കാര്യത്തിലും അൽഫാൻ ഇടപെട്ടു. ഇതോടെ പതുക്കെ സൗഹൃദം അവസാനിപ്പിക്കാൻ മൗസ തീരുമാനിച്ചു. ഇതിൽ പ്രകോപിതനായി അൽഫാൻ മൗസയെ നിരന്തരം ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവിൽ സുഹൃത്തുക്കളുടെയും ഹോട്ടൽ ജീവനക്കാരുടെയും മുന്നിൽ മർദിച്ചതും കാറിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ഫോൺ തട്ടിയെടുത്തതുമാണ് മൗസയെ കൂടുതൽ മനോവിഷമത്തിലേക്ക് തള്ളിവിട്ടതെന്നുമാണ് പോലീസ് കണ്ടെത്തിയത്.

വീട്ടമ്മമാർക്ക് പെൻഷൻ, വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണം, പല മേഖലയിലും സെസ് ഏർപ്പെടുത്തണം… തുടർ ഭരണം ലക്ഷ്യമിട്ട് വൻ നിർദ്ദേശങ്ങളുമായി സിപിഎം നയരേഖ

അതേസമയം അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതുസംബന്ധിച്ചും അന്വേഷണം നടത്തും. ഇയാളുടെ ഒരു അക്കൗണ്ട് മഹാരാഷ്ട്ര പോലീസ് മരവിപ്പിച്ചിട്ടുണ്ടെന്നു മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐ നിമിൻ സെബാസ്റ്റ്യൻ, സിപിഒ ഷഹീർ ദിവാകരൻ, എസ്ഐ രോഹിത്ത്, സീനിയർ സിപിഒ സന്ദീപ് സിൻജിത്ത്, സിപിഒ ആദിൽ, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വിവാഹിതനായ പ്രതി മെക്കാനിക്കൽ എൻജിനീയറിങ് തുടർപഠനം നിർത്തി യൂസ്ഡ് കാർ കച്ചവടത്തിൽ സജീവമായിരുന്നു. ഇതിനിടെയാണ് മൗസയുമായി പരിചയപ്പെടുന്നത്. കോവൂർ മിനി ബൈപാസിലെ ചായക്കടകളിൽ രാത്രികാലത്തു സുഹൃത്തുക്കളോടൊപ്പം എത്തുന്ന മൗസയെ പലതവണ കണ്ടു പരിചയപ്പെട്ട ശേഷം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. പിന്നീട് മൗസ വേർപിരിഞ്ഞെങ്കിലും യുവാവ് പിന്തുടർന്നു ശല്യം തുടർന്നു.

ജീവനൊടുക്കുന്നതിനു തലേന്ന് കോവൂർ – വെള്ളിമാടുകുന്ന് റോഡിൽ വാപ്പൊളിതാഴം ജംക്‌ഷനിൽ അൽഫാൻ മൗസയെ പിടികൂടി മുഖത്തടിച്ചു. മുടിക്കു കുത്തിപ്പിടിച്ചു മൊബൈൽ ഫോൺ വാങ്ങി കൈവശം വച്ചശേഷം കാറിലേക്കു വലിച്ചുകയറ്റി. ഈ ബന്ധത്തെക്കുറിച്ച് മൗസയുടെ ഉമ്മയെ അറിയിക്കുമെന്ന് അൽഫാൻ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായിരുന്നു മൗസയെന്നു സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകിയിരുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതു അൽഫാനാണെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

വനിതാ അഭിഭാഷകയെ അപമാനിച്ചു: ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം ,ഹൈക്കോടതിയില്‍ അസാധാരണ പ്രതിസന്ധി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026