BREAKING NEWS

അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

· · 1 min read
Share: Copied!

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടെ ആറുപേരാണ് മരണപ്പെട്ടത്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽ വച്ച് നിയന്ത്രണം നഷ്ടമായി 100 അടി താഴ്ചയിലേക്കു മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റും.

ഖത്തറിൽനിന്ന് പുറപ്പെട്ടവരിൽ 14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ടെന്നാണു വിവരം. ന്യാഹുരുരുവിലെ ഹോട്ടലിലേക്കു പോകുകയായിരുന്നു യാത്രാസംഘം. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ‍ഡ്രൈവറുമടക്കം 32 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. അതിനിടെ ശക്തമായ മഴ പെയ്തതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. റോഡിൽ തെന്നിനീങ്ങിയ ബസ് ഒരു മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ മലയാളികൾ ഉൾപെടെയുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു, ആറ് മരണം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026