BREAKING NEWS

വീട്ടമ്മമാർക്ക് പെൻഷൻ, വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണം, പല മേഖലയിലും സെസ് ഏർപ്പെടുത്തണം… തുടർ ഭരണം ലക്ഷ്യമിട്ട് വൻ നിർദ്ദേശങ്ങളുമായി സിപിഎം നയരേഖ

· · 1 min read
Share: Copied!

കൊല്ലം: തുടർഭരണം ലക്ഷ്യമിട്ട് വൻ തോതിൽ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പൻ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന സിപിഎം നയരേഖ. വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമടക്കമുള്ള നിർദ്ദേശങ്ങളും നയരേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാകര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിർദ്ദേശിക്കുന്നത്.

ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ 

കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭയിൽ തുടർ ഭരണമാണ് ലക്ഷ്യം. സ്വകാര്യ സർവ്വകലാശാലയ്ക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. തനത് വരുമാനം കണ്ടെത്താൻ ആളുകളെ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ തരം തിരിച്ച് ഫീസ് എർപ്പെടുത്താനുള്ളതാണ് മറ്റൊരു നിർദ്ദേശം. ഏറെ കാലമായി ഫീസ് വർദ്ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളിൽ സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയിൽ പറയുന്നു.

ജീവിച്ച് കൊതിതീരാതെ ആ കുരുന്നു ഒന്നുകൂടി അമ്മയുടെ കൈ വിടീപ്പിക്കാൻ നോക്കി, സാധിച്ചില്ല!! ഷൈനിയുടെ മരണത്തിനു പിന്നിൽ നോബിയുടെ വാക്കുകൾ? മരിക്കുന്നതിനു തലേദിവസവും വഴക്ക് ‘എന്നാൽ നീയും മക്കളും പോയി മരിക്കാൻ’ നോബി പറഞ്ഞതായി പിതാവ്

കൂടാതെ വ്യവസായ- ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മാറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിൻറെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയിൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം കണ്ടുവരാൻ നിക്ഷേപ സെൽ ശക്തമാക്കണം, വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുമതി നൽകുന്നതും പരിഗണിക്കും, വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നി‍ദ്ദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026