BREAKING NEWS

വനിതാ അഭിഭാഷകയെ അപമാനിച്ചു: ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം…, ഹൈക്കോടതിയില്‍ അസാധാരണ പ്രതിസന്ധി

· · 1 min read
Share: Copied!

കൊച്ചി : ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഹൈക്കോടതിയില്‍ അസാധാരണ പ്രതിസന്ധി. ജസ്റ്റിസ് എ. ബദറുദീനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തില്‍ ജസ്റ്റിസ് ബദറുദീന്‍ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്ന് ഉച്ചകഴിഞ്ഞ് അഭിഭാഷക അസോസിയേഷന്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.

ഈയിടെ അന്തരിച്ച അഭിഭാഷകന്‍ അലക്‌സ് എം. സ്‌കറിയയുടെ ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ സരിത തോമസ് ഇന്നലെ ജസ്റ്റിസ് ബദറുദീന്റെ 1ഡി കോടതിയില്‍ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം. അലക്‌സിന്റെ കേസുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പരിഗണിക്കുന്നതിനു കൂടുതല്‍ സമയം നല്‍കണമെന്നും സരിത ആവശ്യപ്പെട്ടു. എന്നാല്‍ അലക്‌സ് അന്തരിച്ചുവെന്ന് പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസില്‍ വാദം നടത്താന്‍ ജസ്റ്റിസ് ബദറുദീന്‍ നിര്‍ബന്ധിച്ചു എന്നാണ് അഭിഭാഷകര്‍ പറയുന്നത്. സരിതക്ക് കോടതിയില്‍ കരയേണ്ടി വന്ന സാഹചര്യമുണ്ടായി എന്നും ഇവര്‍ പറയുന്നു.


ബസ് സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റി ഓട്ടോ ഡ്രൈവർക്ക് നടുറോട്ടിലിട്ട് ക്രൂര മർദ്ദനം, കണ്ടക്റ്ററുടെ മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

ഇതോടെയാണ് അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി ചേര്‍ന്ന് ജസ്റ്റിസ് ബദറുദീന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഉണ്ടായ ബുദ്ധിമുട്ടിനു ചേംബറില്‍ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീന്‍ അറിയിച്ചതായി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ സംഭവം ഉണ്ടായത് തുറന്ന കോടതിയില്‍ ആയതിനാല്‍ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. അതുവരെ ജസ്റ്റിസ് ബദറുദീന്റെ കോടതിയില്‍ ഹാജരാകില്ലെന്നും അസോസിയേഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഉച്ച കഴിഞ്ഞ് അസോസിയേഷന്‍ വീണ്ടും യോഗം ചേരും. വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഇടപെട്ടു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026