BREAKING NEWS

കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് തുടക്കമായി

· · 1 min read
Share: Copied!

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള
ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു. 27 28 29 തീയതികളിലാണ് ആഭരണപ്രദർശനം 160 നിർമ്മാതാക്കളും മുന്നൂറോളം സ്റ്റാളുകളും ആണ് എക്സിബിഷനിൽ ഉള്ളത്.

ജം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെന്സാലി ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, വേൾഡ് ഗോൾഡ് കൗൺസിൽ ജ്വല്ലറി ഹെഡ് അങ്കേഷ് ജയിൻ ജി ജെ ഇ പി സി ഡയറക്ടർ മൻസൂക്ക് കോത്താരി സ്വാർ ഗ്രൂപ്പ് ചെയർമാൻ രാജേന്ദ്ര ജയിൻ ജി ജെ സി ഡയറക്ടർ അശോക് കുമാർ ജയൻ തമിഴ്നാട് ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ശബരിനാഥ്,
ജനറൽ സെക്രട്ടറി ശാന്തകുമാർ, കോയമ്പത്തൂർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുത്തു വെങ്കിടാചലം, ആന്ധ്ര- തെലങ്കാന അസോസിയേഷൻ ഓർഗനൈസർ ശാന്തിലാൽ ജയിൽ, ആന്ധ്ര ബുള്ളിയൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വിജയകുമാർ, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി കെ. മനോജ് ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ് അയമൂ ഹാജി, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എ.കെ. വിനീത് എന്നിവർ പ്രസംഗിച്ചു

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026