BREAKING NEWS

നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, ബ്യൂമെർകും ആൽഫാ ഹോസ്പൈസും കൈകോർത്തു

· · 1 min read
Share: Copied!

തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും കൈകോർത്തു. ഇരു ‌ടീമിന്റെയും സഹകരണത്തിലൂടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും. 2024 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാർച്ച് വരെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ധനസഹായം നൽകും.

ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകൾ പൂർത്തിയാക്കി കഴിഞ്ഞു. “പരമാവധി നിർധന രോഗികളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.

രോഗികൾക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. തൃശ്ശൂർ എടമുട്ടത്താണ് ആൽഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. “സാമ്പത്തിക പരാധീനത കാരണം ചികിത്സ ലഭിക്കാത്ത ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്,” ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ എം നൂറുദ്ധീൻ വ്യക്തമാക്കി.

ഫിസിയോതെറാപ്പിയും ഡയാലിസിസും ഉൾപ്പെടെയുള്ള സമഗ്ര പരിചരണത്തിലൂടെ ഗുരുതര രോഗികളുടെ ജീവിതം സുഗമമാക്കുന്നതിൽ ആൽഫാ ഹോസ്പൈസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലുള്ള രോഗികൾക്ക് ഈ സഹകരണം വലിയൊരു സഹായമായി മാറിയിരിക്കുകയാണ്. ഈ സഹായം ആവശ്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0480 2837100, 9539983398.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026