BREAKING NEWS

അറിയാതെ വന്ന നാക്കുപിഴയിൽ ഉറ്റസുഹൃത്തായ എന്നോട് കോലി മിണ്ടാതെ നടന്നത് ആറുമാസം, തങ്ങൾ തമ്മിലുണ്ടായ പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഉറ്റ സുഹൃത്തായ തന്നോട് കോലി പിണങ്ങിനടന്നതിന്റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്. അനുഷ്ക ശർമ രണ്ടാമതും ഗർഭിണിയായ വിവരം സമൂഹമാധ്യമത്തിലെ ലൈവിനിടെ അറിയാതെ പുറത്തുവിട്ടതിന് ഉറ്റ സുഹൃത്തു കൂടിയായ വിരാട് കോലി ആറു മാസത്തോളം തന്നോട് മിണ്ടിയില്ലെന്നാണ് ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തൽ. ദീർഘകാലം തന്നോട് അടുപ്പം കാട്ടാതിരുന്ന കോലി പിന്നീട് ബോർഡർ – ഗാവസ്കർ ട്രോഫിയുടെ സമയത്താണ് പിണക്കം മറന്ന് മിണ്ടാൻ തുടങ്ങിയതെന്നും ഡിവില്ലിയേഴ്സ് പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു യുട്യൂബ് ലൈവിനിടെയാണ് അനുഷ്ക ശർമയും വിരാട് കോലിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ഡിവില്ലിയേഴ്സിന്റെ വായിൽ നിന്ന് അറിയാതെ പുറത്തുപോയത്.

എന്നാൽ ഈ വാർത്ത വിരാട് കോലി– അനുഷ്ക ശർമ ആരാധകർ വൻ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇതു പിന്നീട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തരംഗമാവുകയും വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. അതേസമയം പൊതുവെ കുടുംബപരമായ കാര്യങ്ങളിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന കോലിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഈ സംഭവത്തിനു ശേഷം ആറു മാസത്തോളം കോലി താനുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും പിണക്കത്തിലായിരുന്നുവെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘ഇടക്കാലത്ത് അദ്ദേഹം കരിയറിൽ മോശം കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നു. ആ സമയത്താണ് അദ്ദേഹം പിന്നീട് എന്നെ വിളിക്കുന്നത്. അതീവ ദുഷ്കരമായ ഈ ഘട്ടം എപ്രകാരം മറികടക്കാമെന്ന അന്വേഷണത്തിലായിരുന്നു കോലി. അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രായവും താരപദവിയുമെല്ലാം പരിഗണിക്കുമ്പോൾ ഇത്തരമൊരു ഘട്ടം എത്രമാത്രം പ്രയാസമേറിയാണെന്ന് എനിക്ക് മനസിലാക്കാനാകുമായിരുന്നു’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘ഈ ഘട്ടത്തിൽ നമ്മുടെ മനസിലൂടെ ഒട്ടേറെ കാര്യങ്ങൾ കടന്നുപോകും. അതുകൊണ്ടുതന്നെ, കോലിയുടെ കളി കണ്ടപ്പോൾ എനിക്കു തോന്നിയ കാര്യങ്ങൾ ഞാൻ അദ്ദേഹത്തോടു തുറന്നുപറഞ്ഞു. എന്തായാലും അദ്ദേഹം ഇപ്പോഴും സജീവ ക്രിക്കറ്റിൽ തുടരുന്നത് സന്തോഷമുള്ള കാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള തീരുമാനം കോലിയുടെ ഹൃദയത്തിൽനിന്ന് വന്നതാണെന്ന് തീർച്ചയാണ്. ആ തീരുമാനത്തിന് എല്ലാ എന്റെ എല്ലാ പിന്തുണയും’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

അതേസമയം 2024ന്റെ തുടക്കത്തിൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് വിരാട് കോലി പൂർണമായും വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറിനിന്നത്. പരമ്പരയിൽനിന്ന് വിട്ടുനിന്ന കോലിയുടെ തീരുമാനത്തെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയതോടെ, താരത്തെ പ്രതിരോധിച്ച് ഡിവില്ലിയേഴ്സ് യുട്യൂബ് ലൈവിൽ പ്രത്യക്ഷപ്പെട്ടു. ഈ ഘട്ടത്തിലാണ്, കോലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരുന്നതിനാലാണ് താരം പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.

എന്നാൽ തന്റെ ഭാഗത്തുനിന്നുവന്ന പിഴവു സംഭവിച്ചതായി വെളിപ്പെടുത്തി ഡിവില്ലിയേഴ്സ് രംഗത്തെത്തിയിരുന്നു. എപ്പോഴും കുടുംബത്തിനാണ് പ്രാമുഖ്യമെന്നും ക്രിക്കറ്റ് അതുകഴിഞ്ഞു മാത്രമേ വരുന്നുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അനുഷ്ക ഗർഭിണിയാണെന്ന് താൻ പറഞ്ഞത് തെറ്റായിരുന്നുവെന്നും, ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാൻ കോലിക്ക് എല്ലാ അവകാശവുമുണ്ടെന്നുമായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രസ്താവന. 2024 ഫെബ്രുവരി 15നാണ് കോലി – അനുഷ്ക ദമ്പതികളുടെ മകൻ അകായ് പിറന്നത്.

യാത്രക്കാരിയെ തല്ലിച്ചതച്ചതിന് ബൈക്ക് ടാക്സി ഡ്രൈവ‍ർ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങൾ വന്നപ്പോൾ പ്രതിയെ കണ്ട് ഞെട്ടി പൊലീസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026