LATEST UPDATES

ഭർത്താവ് മരിച്ചതിനാൽ അദ്ദേഹത്തിന്റെ കേസുകൾക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് അഭിഭാഷകയായ ഭാര്യ, വാദം തുടരാനാവശ്യപ്പെട്ട് ജഡ്ജി, കോടതിയിൽ പൊട്ടിക്കരഞ്ഞ് അഭിഭാഷക… ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി, മാപ്പ് പറയണമെന്ന് അഭിഭാഷകർ

· · 1 min read
Share: Copied!

കൊച്ചി:സഹപ്രവർത്തകയായ അഭിഭാഷകയെ കോടതിക്കുള്ളിൽ വച്ച് കരയിച്ച ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധമുയർത്തിയതോടെ കേരളാ ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി. ജസ്റ്റിസ് എ. ബദറുദീനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം.

വീട്ടമ്മമാർക്ക് പെൻഷൻ, വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണം, പല മേഖലയിലും സെസ് ഏർപ്പെടുത്തണം… തുടർ ഭരണം ലക്ഷ്യമിട്ട് വൻ നിർദ്ദേശങ്ങളുമായി സിപിഎം നയരേഖ

ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച അഭിഭാഷകൻ അലക്സ് എം. സ്കറിയയുടെ ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ സരിത തോമസ് ഇന്നലെ ജസ്റ്റിസ് ബദറുദീന്റെ 1ഡി കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം. അലക്സിന്റെ കേസുകൾ താൻ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പരിഗണിക്കുന്നതിനു കൂടുതൽ സമയം നൽകണമെന്നും സരിത ആവശ്യപ്പെട്ടു. എന്നാൽ അലക്സ് അന്തരിച്ചുവെന്ന് പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസിൽ വാദം നടത്താൻ ജസ്റ്റിസ് ബദറുദീൻ നിർബന്ധിച്ചു എന്നാണ് അഭിഭാഷകർ പറയുന്നത്. ഇതോടെ സരിതയ്ക്ക് കോടതിയിൽ കരയേണ്ടി വന്ന സാഹചര്യമുണ്ടായി എന്നും ഇവർ പറയുന്നു.

ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ 

സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് ജസ്റ്റിസ് ബദറുദീൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ബുദ്ധിമുട്ടിനു ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ അറിയിച്ചതായി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ സംഭവം ഉണ്ടായത് തുറന്ന കോടതിയിൽ ആയതിനാൽ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. അതുവരെ ജസ്റ്റിസ് ബദറുദീന്റെ കോടതിയിൽ ഹാജരാകില്ലെന്നും അസോസിയേഷൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉച്ച കഴിഞ്ഞ് അസോസിയേഷൻ വീണ്ടും യോഗം ചേരും. വിഷയത്തിൽ ചീഫ് ജസ്റ്റിസും ഇടപെട്ടു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026